സ്ഥാനാർഥിയെ പിൻവലിപ്പിക്കാൻ പണം നൽകി,
കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കാസർകോട് കോടതി അനുമതി നൽകി. മഞ്ചേശ്വരം സിപിഎം സ്ഥാനാർത്ഥി വി വി രമേശന്റെ പരാതിയിലാണ് ഉത്തരവ് .
കാസർകോട് :കുഴൽപ്പണ
കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി നൽകി കാസർകോട് സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി.
ഉച്ചക്ക് രണ്ടര മണിയോടുകൂടിയാണ് വിവി രമേശന്റെ വാദങ്ങളും തെളിവുകളും അംഗീകരിച്ച് കേസെടുക്കാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്വ.ഷുക്കൂർ മുഖേനയാണ് വി വി രമേശൻ കോടതിയെ സമീപിച്ചത്.