ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി എം പി ജോസഫ് ഉപവാസം തുടങ്ങി
തൃക്കരിപ്പൂർ: ജീവിത ശൈലിയും സംസ്കാരവും
നില നില നിർത്താൻ പോരാടുന്ന ലക്ഷദ്വീപ് സമൂഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള കോൺഗ്രസ് നേതാവും യുഡിഎഫ് തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർത്ഥിയുമായിരുന്ന എം പി ജോസഫ് ഉപവാസം തുടങ്ങി. തൃക്കരിപ്പൂരിൽ താമസിക്കുന്ന റെയിൽവേ സ്റ്റേഷന് സമീപമുള്ള വീട്ടിൽ രാവിലെ ഏഴു മുതൽ ഉപവാസമിരിക്കുകയാണ്. ഔപചാരികമായ ഉദ്ഘാടനം മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി ജെ ജോസഫ് നിർവഹിക്കും. യുഡിഎഫിൻ്റെ സംസ്ഥാന -ജില്ലാ നേതാക്കൾ ഓൺലൈനായി പങ്കെടുക്കും വൈകുന്നേരം 5 വരെയാണ് ഉപവാസം.