വിദ്യാനഗര്‍ ജവഹര്‍ലാല്‍ പബ്ലിക്ക് ലൈബ്രറി പരിസ്ഥിതി ദിനം ആചരിച്ചുഓണ്ലൈന് സെമിനാറും നടത്തി
കാസര്‍കോട് :നിര്‍മ്മാണ സാമഗ്രികളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക , ചെങ്കല്‍ ക്വാറികള്‍ ഉപയോഗത്തിനു ശേഷം അലക്ഷ്യമായി കൈയൊഴിയുന്നത് തടയുക , വാസയോഗ്യമായ പഴയ ഭവനങ്ങള്‍ പൊളിച്ചുമാറ്റുന്നത് നിരുത്സാഹപ്പെടുത്തുക മുതലായ കാര്യങ്ങള്‍ പൊതുജനങ്ങള്‍ ഉള്‍ക്കൊള്ളുകയും അനുസരിക്കുകയും ചെയ്താല്‍ മാത്രമേ ആവാസവ്യവസ്ഥ പുന:സ്ഥാപിക്കുക എന്ന ഈ വര്‍ഷത്തെ പ്രസക്തമായ പരിസ്ഥിതി ദിന സന്ദേശം സാര്ത്ഥകമാവുകയുള്ളുവെന്നു പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രസാഹിത്യ പരിഷത്ത് പരിസ്ഥിതി വിഷയ സമിതി കണ്‍വീനറുമായ പ്രൊഫ.എം.ഗോപാലന് അഭിപ്രായപ്പെട്ടു.
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാനഗര്‍ ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പാരിസ്ഥിതികാവബോധവും ജാഗ്രതയും എന്ന വിഷയത്തില്‍ സംഘടിപ്പിക്കപ്പെട്ട ഓണ്‍ലൈന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എം.പത്മാക്ഷന് അദ്ധ്യക്ഷത വഹിച്ചു.
കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി കെ.പ്രദീപ് , ഹൗസിംഗ് ബോര്‍ഡ് ഫ്ലാറ്റ് അലോട്ടീസ് അസോസിയേഷന് സെക്രട്ടറി കെ.സുശീല്‍ കുമാര്‍ , എ.ദിവാകരന് , ബി.ഷാബി എന്നിവര്‍ സംസാരിച്ചു.’
ലൈബ്രറി സെക്രട്ടറി ഡോ.എ.എന്‍. മനോഹരന് സ്വാഗതവും എക്സി.കമ്മിറ്റി മെമ്പര്‍ എ.സി.മുരളീധരന് നന്ദിയും പറഞ്ഞു.