ഡി.വൈ.എഫ്.ഐയുടെ പുസ്തകവണ്ടി പ്രയാണം : ടാറ്റ ഗവ. കോവിഡ് ആസ്പത്രിക്ക് 300 പുസ്തകങ്ങള്‍
കാസർകോട് : കോവിഡ് കാലത്തെ വിരസതയകറ്റാന്‍ വായനയുടെ പടവുകള്‍ കയറാം’ എന്ന സന്ദേശമുയര്‍ത്തി ഡി.വൈ.എഫ്.ഐ. ഉദുമ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓടിയ പുസ്തകവണ്ടി 300 പുസ്തകങ്ങള്‍ സമാഹരിച്ചു.
തെക്കിലിലെ ടാറ്റ ഗവ. കോവിഡ് ആസ്പത്രിക്ക് ഇവ സമ്മാനിച്ചു. മൂന്നുപഞ്ചായത്തിലെ 12 മേഖലകളില്‍നിന്നാണ് പുസ്തകങ്ങള്‍ ശേഖരിച്ചത്.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റും മുന്‍ ഉദുമ എം.എല്‍.എ.യുമായ കെ.വി.കുഞ്ഞിരാമനില്നിന്ന് ടാറ്റ ആസ്പത്രി സുപ്രണ്ട് ഗീത പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ടാറ്റ ആസ്പത്രി ആര്.എം.ഒ. ഡോ. ശരണ്യ, ഡി.വൈ.എഫ്.ഐ. ഉദുമബ്ലോക്ക് സെക്രട്ടറി സി.മണികണ്ഠന്, ബ്ലോക്ക് പ്രസിഡന്റ് വൈശാഖ്, ഖജാന്‍ജി രതീഷ്, സന്തോഷ് തെക്കില്‍, സച്ചിന് എന്നിവര്‍ പങ്കെടുത്തു.