മഞ്ചേശ്വരം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി തേടിയുള്ള അപേക്ഷ ഇന്ന് കോടതിയിൽ
കാസർകോട് :നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന് കെ. സുന്ദരയ്ക്ക് രണ്ടരലക്ഷം നല്കിയ സംഭവത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി തേടി പൊലീസ് നല്കിയ അപേക്ഷ ഇന്ന് കാസര്‍കോട് കോടതി പരിഗണിക്കും. പരാതിക്കാരനായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വി രമേശന് കോടതിയിലെത്തി മൊഴി നല്‍കും. പത്രിക പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരക്ക് ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും ഫോണും നല്‍കിയെന്നാണ് പരാതി.
പ്രാഥമിക അന്വേഷണം തുടങ്ങിയ ബദിയടുക്ക പൊലീസ് കെ. സുന്ദര, വി.വി. രമേശന് എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ധ്യമങ്ങളില്‍ നല്കിയ വെളിപ്പെടുത്തലും പോലീസ് പരിശോധിച്ചു. ബലമായി കാറില്‍ തട്ടിക്കൊണ്ടു പോയെന്നും ഭീഷണിപ്പെടുത്തി പണം നല്‍കിയെന്നും സുന്ദര മൊഴിനല്‍കി. ഇന്‍സ്പെക്ടര്‍ കെ. സലീമിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ശനിയാഴ്ചയാണ് വി.വി. രമേശന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
കേസെടുക്കാന്‍ കോടതി അനുമതി ആവശ്യമില്ലാത്ത വകുപ്പുകള്‍ ചുമത്താന്‍ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസിനാകും. പ്രാഥമിക അന്വേഷണം തുടങ്ങിയതിനാല്‍ തുടര്‍നടപടിക്ക് റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്കി അനുമതി തേടണം.
കെ. സുരേന്ദ്രനെ കൂടാതെ ഏജന്റുമാരായ ബി.ജെ.പി. നേതാക്കള്‍ സുരേഷ് നായ്ക്, അശോക് ഷെട്ടി എന്നിവരുടെ പേരിലും കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇവര്‍ക്കൊപ്പം പണം നല്‍കിയെന്ന് സുന്ദര മൊഴിനല്‍കിയ സുനില്‍ നായ്കിന്റെ പേരിലും പോലീസ് കേസെടുക്കും. പത്രിക പിന്‍വലിക്കന്‍ രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും ബി.ജെ.പി. നേതാക്കള്‍ കൈകൂലി നല്‍കിയെന്നാണ് പരാതി.