കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു
കണ്ണൂര്‍: മുണ്ടയാട് ഇളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ആംബുലന്‍സ് മരത്തില്‍ ഇടിച്ചായിരുന്നു അപകടം.
ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, റെജീന, ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് എന്നിവരാണ് മരിച്ചത്.
ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം.