ധര്‍മരാജനെ പിന്തുണച്ച് നേതാക്കള്‍; ബിജെപിയെ നശിപ്പിക്കാന്‍ സിപിഐ എം ശ്രമിക്കുന്നുവെന്ന് കുമ്മനം
മാധ്യമങ്ങൾ പാർട്ടിയെ കൊത്തി ക്കീറുകയാണെന്നും..
കൊച്ചി : കൊടകര കുഴല്‍പ്പണക്കേസില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ധര്‍മരാജനെ പിന്തുണച്ച് ബിജെപി നേതൃത്വം രംഗത്ത്.കേസില്‍ ഓരോദിവസവും കഴിയുംതോറും കൂടുതല്‍ ബിജെപി നേതാക്കളിലേക്ക് അന്വേഷണം എത്തുന്നതോടെയാണ് കോര്‍ കമ്മിറ്റി യോഗത്തിന് മുന്‍പായി നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ധര്മരാജന് കേസിലെ പരാതിക്കാരന് മാത്രമാണെന്നും തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ കൊണ്ടുപോകാനാണ് സുരേന്ദ്രനെ വിളിച്ചതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ധര്‍മരാജനുമായി സുരേന്ദ്രനും സുരേന്ദ്രന്റെ മകന് ഹരികൃഷ്ണനും ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് നേതാക്കള്‍ പ്രതിരോധത്തിനായി രംഗത്തെത്തിയത്.
ബിജെപിയെ സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കുമ്മനം പറഞ്ഞു. കഴിഞ്ഞ കുറെ നാളായി സിപിഐ എമ്മും ചില മാധ്യമങ്ങളും ബിജെപിയെ കൊത്തിക്കീറുകയാണ്. ബിജെപിയെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ഏതു വിധേനയും ബിജെപിയെ തകര്‍ക്കാനാണ് ശ്രമം. ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ മകനെ ചോദ്യംചെയ്യാന്‍ പോകുന്നത് പാര്‍ട്ടിയെ അവഹേളിക്കാനാണ്. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമം നടക്കുന്നത്. വെല്ലുവിളി പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും. സുരേന്ദ്രനെ പൊതുജനമധ്യത്തില്‍ പരിഹാസ്യപാത്രമാകാന് നടത്തുന്ന ശ്രമം വിലപ്പോവില്ല. ഇന്നുചേരുന്ന കോര്‍കമ്മിറ്റി എല്ലാ വിഷയവും വിശദമായി പരിശോധിക്കുമെന്നും കുമ്മനം പറഞ്ഞു. കെ. സുരേന്ദ്രന്, വി.മുരളീധരന് എന്നിവരും കുമ്മനത്തോടൊപ്പം വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.