വാക്സിൻചാലഞ്ച് തുകയും ക്ഷേത്ര സ്ഥാനീകർക്ക് ഭക്ഷ്യ കിറ്റും നൽകി
നീലേശ്വരം: .കുവൈത്ത് വൈകുണ്ഡം കൾച്ചറൽ സെന്റെർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം വൈകുണ്ഡം ക്ഷേത്ര സ്ഥാനികർക്കും ആദ്യകാല മെമ്പർമാർക്കും,നിലവിലുള്ള മെമ്പർമാർക്കും , ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.. കോട്ടപ്പുറം വൈകുണ്ഡം ഓഡിറ്റോറിയത്തിൽ എം.രാജഗോപാൻ എം. എൽ.എ ഉൽഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത അധ്യക്ഷത വഹിച്ചു. വൈസ്:ചെയർമാൻ പി. പി മുഹമ്മദ് റാഫി,കൗൺസിലർമാരായ ശംസുദ്ധീൻ അരഞ്ചിറ, റഫീക്ക് കോട്ടപ്പുറം, നെല്ലിക്കാതുരുത്തി കഴകം പ്രസിഡണ്ട് കെ.വി അമ്പാടി,കോട്ടപ്പുറം വൈകുണ്ഡം ക്ഷേത്രം ജനറൽ സെക്രട്ടറി പി. രാജേഷ് , ഓർച്ച കണ്ണൻ,എം. വി ബാബു, സി. കെ രാമചന്ദ്രൻ, കെ.പി രാജൻ എന്നിവർ സംസാരിച്ചു. മധു ഉചൂളി കുതിർ സ്വാഗതവും പി. വി സതീശൻ.നന്ദിയും പറഞ്ഞു.വൈകുണ്ഡം കുവൈറ്റ് പ്രതിനിധി കെ.ബാബുരാജ്. മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്കുള്ള തുക എം..രാജഗോപാലാൻ എം. എൽ. എ ക്ക് കെ. ബാബുരാജ് കൈമാറി. പടം.. കുവൈത്ത് വൈ കുണ്ഠം കൾച്ചറൽ സെന്ററിന്റെ മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ച് തുക കെ. ബാബുരാജ് എം. രാജഗോപാലൻ എം. എൽക്ക് കൈമാറുന്നു.