കോഴിക്കോട്ടെ തണല്‍ അഗതിമന്ദിരത്തിലെ അന്തേവാസി കാഞ്ഞങ്ങാട്ടെ ബഷീര്‍ മരണപ്പെട്ടു.
കാഞ്ഞങ്ങാട്: ആദ്യഘട്ടത്തിലെ ലോക് ഡൗൺ സമയത്ത് തെരുവിലുള്ളവരെ മാറ്റിപ്പാർപ്പിച്ച കൂട്ടത്തിൽ
കോഴിക്കോട് ക്യാമ്പിലേക്ക് ബഷീറിനെയും മാറ്റിപ്പാർപ്പിച്ചതായിരുന്നു.
അവിടെ നിന്ന് ഇഖ്റ ആശുപത്രിയിലെ ചികിൽസയ്ക്ക് ശേഷം തണലിലേക്ക് മാറ്റുകയായുരുന്നു .2020 ജൂൺ 24നാണ് തണലിലെത്തിയത് . സംസാര ,ശാരീരിക ശേഷിക്കുറവ് ഉള്ളയാളായിരുന്നു .സംസാരം വ്യക്തമാവാത്തതിനാൽ മേൽവിലാസം കണ്ടെത്താനായിട്ടില്ല കാസർകോടാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തമല്ല .
ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് എടച്ചേരി പോലീസ് അറിയിച്ചു .എടച്ചേരി പോലീസ് സ്റ്റേഷൻ :0496 254 7022 തണൽ ,0496 254 9954