പുതിയ ഉത്തരവ് ; സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ലക്ഷദ്വീപിൽ നിന്ന് മടങ്ങണം
തിരുവനന്തപുരം: സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ലക്ഷദ്വീപ് വിടാന്‍ ഉത്തരവ്. പാസ് പുതുക്കാന്‍ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണം.
ഇതേത്തുടർന്ന് കേരളത്തില്‍നിന്നുള്ള തൊഴിലാളികള്‍ ഉള്‍പ്പെടെ മടങ്ങുകയാണ്. എഡിഎമ്മിന്റെ പാസുള്ളവർക്ക് മാത്രമേ ദ്വീപിൽ ഇനി സന്ദർശന പാസ് അനുവദിക്കൂ.
വിവാദ ഉത്തരവിനെതിരെ ദ്വീപ് നിവാസികൾ വരും ദിവസങ്ങളിൽ പ്രതിഷേധിക്കും. ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾ അവസാനിക്കാത്ത സാഹചര്യത്തിൽ പ്രതിഷേധങ്ങളുമായി ദ്വീപ് ജനതയും മുന്നോട്ട് പോവുകയാണ്.