ബി.ജെ.പി. യുടെ നിർണായക കോര്‍ കമ്മിറ്റി യോഗം പൊലീസ്
തടഞ്ഞു നടപടി കോവിഡ് മാനദണ്ഡ ലംഘനത്തിന്
കൊച്ചി: ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം തടഞ്ഞ് പൊലീസ്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് നടത്താനിരുന്ന യോഗം പൊലീസ് തടഞ്ഞത്.
വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പൊലീസ് ഹോട്ടലില്‍ എത്തി യോഗം നടത്താന്‍ പറ്റില്ലെന്ന് അറിയിച്ച് നോട്ടീസ് നല്‍കുകയായിരുന്നു.
സര്‍ക്കാര്‍ പുറപ്പെടുവിച്ച കൊവിഡ് മാനദണ്ഡ പ്രകാരം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതിലും ഹോട്ടലുകളില്‍ വെച്ച് യോഗങ്ങള്‍ നടത്തുന്നതിനും സാധിക്കില്ല. ഇതിനാലാണു നോട്ടീസ് നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി.
നേരത്തെ മറ്റു ചില സംഘടനകളും ഹോട്ടലില്‍ വെച്ച് യോഗം ചേരുന്നത് പൊലീസ് തടഞ്ഞിരുന്നു. ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട സര്വ്വകക്ഷിയോഗത്തിനടക്കം പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
ബി.ജെ.പി. സംസ്ഥാന നേതൃത്വം കുഴല്‍പ്പണ വിവാദങ്ങളില്പ്പെട്ടിരിക്കുന്നതിനിടെയാണ് കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പരാജയവും, കുഴല്‍പ്പണ കേസും അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.