ബിജെപി അകപ്പെട്ട കുഴൽപ്പണം കാസർകോട്ടും ആളിക്കത്തുന്നു
കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു
തിരുവനന്തപുരം: കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു.തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് ബദിയഡുക്ക പൊലീസാണ് കേസെടുത്തത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനു വേണ്ടി ബിജെപി നേതാക്കളില്‍ നിന്നും രണ്ട് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് താന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് പൊലീസ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു .
മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് അന്വേഷണം. കെ സുന്ദര പൊലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടര്‍ന്ന് അദ്ദേഹത്തിനും അമ്മയ്ക്കുമെതിരെ ബിജെപി ഭീഷണി മുഴക്കിയെന്നും സുന്ദര കൈരളി ന്യൂസിനോട് പറഞ്ഞു.
മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കുമെന്ന് സുന്ദര കൈരളിയോട് പറഞ്ഞു.ഇതോടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പിനെയും ബിജെപി അട്ടിമറിക്കുകയായിരുന്നുവെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.