ബി ഡി കെ സ്നേഹ പാഠത്തിൽ കയ്യൊപ്പ് ചാർത്തി ശബ്ദകലയുടെ കുലപതി.
ചെറുവത്തൂർ: മുപ്പത്തി എട്ടാം വിവാഹ വാർഷിക ദിനത്തിൽ ബി ഡി കെ സ്നേഹ പാഠത്തിൽ കയ്യൊപ്പ് ചാർത്തി ശബ്ദ കലയുടെ കുലപതി കരിവെള്ളൂർ രാജനും സഹധർമ്മിണി ശാന്തയും നന്മയുടെ വെളിച്ചം വിതറുകയാണ്.
ശബ്ദ പെരുമ കൊണ്ട് മലയാളികളുടെ മനസ്സിൽ അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് കരിവെള്ളൂർ രാജൻ . ഉത്സവ പറമ്പുകളിലും , കളിക്കളങ്ങളിലും, സാംസ്കാരിക വേദികളിലുമൊക്കെ ഈ വ്യക്തിത്വത്തിന്റെ ശബ്ദ ഗാംഭീര്യത്തിന്റെ അനിവാര്യത ഒഴിവാക്കാൻ പറ്റാത്തതാണ് . കൂടാതെ സ്വദേശത്തും വിദേശത്തും നിരവധി വേദികളിൽ തിളങ്ങി നിന്ന ശബ്ദകലയുടെ കുലപതി കരിവെള്ളൂർ രാജന്റെ കുടുംബ ജീവിതത്തിന് ഇത് മുപ്പത്തി ഏട്ട് ആണ്ടിന്റെ നിറവ്……..
ഒരു വർഷത്തിലധികമായി നാട്ടിലെ ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാം വേണ്ടെന്ന് വെച്ചപ്പോൾ തൃക്കരിപ്പൂരിലെ തൻ്റെ മുറാദ് സ്റ്റുഡിയോയും താൽക്കാലികമായി അടച്ചിടേണ്ടി വന്നതും വരുമാനം നിലച്ചതുമൊന്നും എന്നും കൂടെ കൊണ്ടു നടക്കുന്ന സാന്ത്വന സ്പർശത്തിന് ഒരു തടസ്സമായില്ല. ബ്ലഡ് ഡോണേർസ് കേരള സ്നേഹപാഠം പദ്ധതിയിലൂടെ സ്ക്കൂൾ കുട്ടികൾക്ക് പഠനോപകരണ കിറ്റുകൾ നൽകുന്ന പദ്ധയിൽ രാജനും കുടുംബവും പങ്കാളിയാവുകയാണ്. മുപ്പത്തി എട്ടാം വാർഷിക സുദിനത്തിൽ കിറ്റുകൾക്കുള്ള തുക രാജനും സഹധർമ്മിണി ശാന്തയും ബി ഡി കെ ഭാരവാഹികളായ വിനോദ് എരവിൽ, ജയൻ ചെറുവത്തൂർ എന്നിവർക്ക് കൈമാറി.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1000 കുട്ടികൾക്കാണ് ബി ഡി കെ സ്നേഹപാഠം – ബാക്ടു സ്കൂൾ പരിപാടി വഴി സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നത്. സ്കൂൾ കിറ്റിൽ ഒരു വർഷത്തെ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ ഉണ്ടാകും. സ്കൂൾ കിറ്റ് ആവശ്യമായ കുട്ടികളുടെ രക്ഷിതാക്കൾ/അദ്ധ്യാപകർ എന്നിവർക്ക് സ്കൂൾ കിറ്റിന് അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ അറിവിലുള്ള അർഹരായ കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10.
കൂടുതൽ വിവരങ്ങൾക്ക് സ്നേഹപാഠം ജില്ലാ കോ-ഓർഡിനേറ്ററെയോ സോൺ കോർഡിനേറ്റർമാരെയോ ബന്ധപ്പെടാം
വിനോദ് എരവിൽ
9446251822
ബ്ലഡ് ഡോണേർസ് കേരള
സ്നേഹപാഠം – 2021
ജില്ലാ കോ-ഓർഡിനേറ്റർ