മുതിർന്ന ചലച്ചിത്ര താരം ദിലീപ് കുമാര്‍ ആശുപത്രിയില്‍
മുംബൈ : മുതിര്‍ന്ന ചലച്ചിത്രതാരം ദീലീപ് കുമാറിനെ ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ മുംബയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 98കാരനായ നടന് നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.പതിവ് പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മാസം ഇതേആശുപത്രിയില്‍ ദിലീപ് കുമാറിനെ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകള്‍ നടത്തിയ ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടിരുന്നു.കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിച്ച് താരത്തിന്റെ രണ്ട് സഹോദരന്മാര് മരണപ്പെട്ടിരുന്നു. സഹോദരങ്ങളായ അസ്ലം ഖാനും ഇഷാന് ഖാനുമാണ് മരിച്ചത്. 1944ൽ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ദേവദാസ്, കോഹിനൂര്‍, മുകള്‍ ഇ ആസം, രാം ഔര്‍ ശ്യാം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1998ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്