വീണ്ടും ലഹരി വേട്ട.. അന്തര്‍സംസ്ഥാന ലഹരികടത്ത് സംഘം ആലപ്പുഴയില്‍ പിടിയില്‍
ആലപ്പുഴ: അന്തര്‍സംസ്ഥാന ലഹരി കടത്തുസംഘത്തെ ആലപ്പുഴയില്‍നിന്നു പിടികൂടി. ഇവരില്‍നിന്നും 1.50ലക്ഷം രൂപയുടെ നിരോധിത ലഹരി പഥാര്‍ത്ഥങ്ങള്‍ കണ്ടെടുത്തു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോര്‍ത്ത് പോലീസും നടത്തിയ പരിശോധനയിലാണ് എറണാകുളം ഇടപ്പള്ളി സ്വദേശി പല്യറ്റില് മുജീബ്, ആലുവ സ്വദേശി കുണ്ടില്‍ പ്രമോദ് എന്നിവരെ അറസ്റ്റ് ചെയ്തത്.
എറണാകുളം പെരുമ്പാവൂരില്‍നിന്നും വന്‍തോതില്‍ ഹാന്‍സ്, കൂള്‍ തുടങ്ങിയ നിരോധിത ലഹരി പദാര്‍ഥങ്ങള്‍ ആലപ്പുഴ ഹരിപ്പാട് ഭാഗങ്ങളിലേക്ക് കാറില്‍ കൊണ്ടുപോകും വഴിയാണ് ഇവര്‍ പിടിയിലായത്. ആലപ്പുഴ കൊമ്മാടി ഭാഗത്തുവച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും 1000 ത്തോളം ഹാന്‍സും, കൂളും പിടിച്ചെടുത്തു. വിപണിയില്‍ 1.50 ലക്ഷത്തോളം വിലവരും. മുജീബ് സമാനമായ നിരവധി കേസുകളില്‍ പ്രതിയാണ്. ആലപ്പുഴ നോര്‍ത്ത് എസ്.ഐ റിജിന്‍ തോമസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ജാക്ക്സണ്, എസ് സി.പി.ഒ. ഉല്ലാസ്, സി.പി.ഒമാരായ എന്‍.എസ്. വിഷ്ണു, വി.കെ. ബിനുമോന് , വികാസ് ആന്റണി, ശ്യാം, സാഗര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.