കേരളത്തെ ലക്ഷ്യമിട്ട് ലഹരി മാഫിയ വിലസുന്നു, പിടിച്ചെടുക്കുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന്, ലഹരിയിൽ ആറാടി യുവതലമുറ,10 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കാസർകോട് നിന്ന് മംഗ്ലൂരുവിലേക്ക് കടന്ന സംഘം പിടിയിൽ.
മംഗളുരു: കേരളത്തെ ലഹരിയിൽ മുക്കാൻ ഒഴുക്കുന്നത് കോടികളുടെ മയക്കുമരുന്ന് . ഓരോ ദിവസവും എം ഡി എമ്മും കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും കർണാടക മദ്യവും ഒഴുകിക്കൊണ്ടിരിക്കുകയാണ്. മംഗളൂരു,ഉപ്പള, കാസർകോട് പ്രദേശങ്ങളിൽ വിറ്റഴി ക്കാൻ കൊണ്ടുവന്ന മയക്കുമരുന്ന് പിടിച്ചെടുത്തതോടെ ലഹരി മാഫിയ സംഘങ്ങളുടെ തേരോട്ടമാണ് പുറത്തു വരുന്നത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് മംഗ്ലൂരു കോനാജെ പോലീസും സിറ്റി ക്രൈംബ്രാഞ്ചും ചേർന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന 170 ഗ്രാം മയക്കുമരുന്നും ഒരു കാറും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തത്
മുഹമ്മദ് മുനാഫ്, മുഹമ്മദ് മുസാബിൽ, അഹമ്മദ് മസൂക്ക് എന്നിവരാണ് അറസ്റ്റിലായത് . മുനഫ് ബിബിഎ പൂർത്തിയാക്കിയ വിദ്യാർത്ഥിയാണ് . മുസബിൽ ബെംഗളൂരുവിലെ ജെ പി നഗറിലെ ഒരു ഹോട്ടലിൽ ജോലിചയ്തു വരുന്നു .മസൂക്ക് നെലമംഗല, ബെംഗളൂരു, എന്നിവിടങ്ങളിലെ സ്പോർട്സ് ഷോപ്പിലുമാണ് ജോലി ചെയ്യുന്നത് .
ഉപ്പളയിലും , കാസർകോടും കേന്ദ്രികരിച്ചു മൂന്ന് പേർ മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് കാസർകോട് ഡി വൈ എസ് പി പി പി സദാനന്ദന് നേരത്തെ വിവരം ലഭിച്ചിരുന്നു .പ്രതികളെ തേടിയിറങ്ങിയ ഡി വൈ എസ് പിയുടെ സ്ക്വാഡ് അംഗങ്ങൾ തിരച്ചിൽ നടത്തിവരികെയാണ് മയക്കുമരുന്നുമായി ഇവർ കർണാടകയിലേക്ക് കടന്നതും
കോനാജെ പോലീസും സിറ്റി ക്രൈംബ്രാഞ്ചും ചേർന്ന് പിടിച്ചതും . ഇവരിൽ നിന്ന് പിടിച്ചെടുത്ത മുഴവൻ വസ്തുക്കളുടെ മൂല്യം 17,37,000 രൂപയാണ് കോനാജെ പോലീസ് മൂന്നു പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ ഹാജരാക്കി. യുവതലമുറയെ ലക്ഷ്യമാക്കിയാണ് മയക്കുമരുന്നു കടത്ത് തുടരുന്നത്. പോലീസ് എക്സൈസ് വകുപ്പുകൾക്ക് പിടികൂടാൻ സാധിക്കുന്നത് നാമമാത്രമായ കേസുകൾ മാത്രമാണ്. വലിയ അളവിൽ മയക്കുമരുന്ന് മാർക്കറ്റിൽ ലഭ്യമാണന്നാണ് നിലവിലെ സ്ഥിതിഗതികളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. നിയമപാലകർക്ക് പുറമേ പൊതു ജനവും ഇത്തരക്കാർക്കെതിരെ ശക്തമായി രംഗത്ത് വന്നില്ലെങ്കിൽ വലിയ ആ പത്തിലേക്കയിരിക്കും കേരളത്തിലെ പുതുതലമുറ ചെന്നെത്തുക.
മംഗലാപുരത്ത് പിടികൂടിയ പ്രതികൾ ബെംഗളൂരുവിലെ ഒരു ആഫ്രിക്കൻ പൗരനിൽ നിന്നണ് മയക്കുമരുന്ന് മൊത്തമായി വാങ്ങിച്ചതെന്ന് മംഗളൂരു പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറയുന്നു..
“ പിടിച്ചെടുത്തത് വലിയ അളവിലുള്ള എംഡിഎംഎ മയക്കുമരുന്നൊന്നും ഇവരിൽ നിന്നും ലഹരി വാങ്ങിച്ച് വരെയും കണ്ടെത്തും വിശദമായ അന്വേഷണം ഈ വിഷയത്തിൽ ഉണ്ടാകും. ബെംഗളൂരു പോലീസിന്റെ സഹായം സ്വീകരിക്കും. ആഫ്രിക്കൻ പൗരനെ തിരച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് കമ്മീഷണർ കൂട്ടി ചേർത്തു ”
പ്രതികളെ പിടികൂടിയ എസിപി നോർത്ത് രഞ്ജിത്ത് കുമാർ, കോനാജെ ഇൻസ്പെക്ടർ പ്രകാശ് ദേവാഡിഗ, സിസിബി ഇൻസ്പെക്ടർ മഹേഷ് പ്രസാദ്, സബ് ഇൻസ്പെക്ടർ ശരണപ്പ, മല്ലികാർജുൻ ബിരദാര, സിസിബി സബ് ഇൻസ്പെക്ടർ പ്രദീപ്, അസി.സബ് ഇൻസ്പെക്ടർ മോഹൻ, റെജി, നാഗരാജ് ലാമണി , അഭിഷേക്, ഉമേഷ് റാത്തോഡ്, മഞ്ജുനാഥ്, മഞ്ജപ്പ, സിസിബി കോൺസ്റ്റബിൾ ജബ്ബാർ, മോഹൻ, മണി എന്നിവരെ കമ്മീഷണർ അഭിനന്ദിച്ചു .