600 കുപ്പി മദ്യവുമായി കർണ്ണാടക സ്വദേശി പിടിയിൽ
മട്ടന്നൂർ:കർണ്ണാടകയിൽ നിന്നും പച്ചക്കറി വാഹനത്തിൽ മദ്യ കടത്ത് അറുന്നൂറ് കുപ്പി (450 ലിറ്റർ) കർണ്ണാടക മദ്യ ശേഖരവുമായി ഡ്രൈവർ അറസ്റ്റിൽ.
കർണ്ണാടക ചിക്മംഗളൂർ സ്വദേശി ഡേവിസി(50) നെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തി ൽ എക്സൈസ് സംഘം പിടികൂടിയത്.
ഇന്ന് പുലർച്ചെപാലോട്ട് പള്ളി ക്കടുത്തു വെച്ച് വാഹന പരിശോധ നയിലാണ് കെ.എ. 53. എ.എ. 2086 നമ്പർ പിക്കപ്പ് വാനിൽ കടത്തുക കയായിരുന്ന കർണ്ണാടക മദ്യ ശേഖരം പിടികൂടിയത്. മൈസൂരിൽ നിന്നും പച്ചക്കറിയുമായി തലശേരിയിലേക്ക് പോകുകയായിരുന്ന വണ്ടിയിൽ കാർ ബോർഡു പെട്ടികളിൽ കടത്തിയ മദ്യ ശേഖരമാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പി.വി.സുലൈമാൻ , പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.കെ. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ, എം .പി ഹാരിസ്, വി.എൻ.സതീഷ്. വി ,കെ.കെ.രാഗിൽ എന്നിവരും ഉണ്ടായിരുന്നു. മദ്യം കടത്താൻ ഉപയോഗിച്ച വാഹനം അധികൃതർ കസ്റ്റഡിയിലെ ടുത്തു.ലോക് ഡൗൺ കാലയളവിൽ പച്ചക്കറി, മത്സ്യം എന്നിവയുടെ മറവിൽ മദ്യം കടത്തിയ നിരവധി വാഹനങ്ങൾ ഇതിനകം എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.