പച്ച പുതപ്പിക്കാം മണ്ണിനെ
പരിസ്ഥിതി ദിനാചരണം
ജില്ലാതല ഉദ്ഘാടനം
ജി എച്ച് എസ് എസ് ബല്ലാ ഈസ്റ്റിൽ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാഗം നാഷണൽ സർവ്വീസിIൻ്റെ ആഭിമുഖ്യത്തിൽ സ്കീം പരിസ്ഥിതി ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ജി എച്ച് എസ് എസ് ബല്ലാ ഈസ്റ്റിൽ സംഘടിപ്പിച്ചു. പച്ചപുതപ്പിക്കാം മണ്ണിനെ എന്ന പേരിൽ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പദ്ധതിക്ക് ഇതോടെ തുടക്കമായി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജില്ലയിലെ 52 യൂണിറ്റുകളിലെ 2500 വളണ്ടിയർമാർ വീടുകളിൽ വൃക്ഷത്തൈകൾ നട്ട് സംരക്ഷിക്കുകയും യൂനിറ്റുകൾ പരിസ്ഥിതി ബോധം ജനിപ്പിക്കുന്ന വെബിനാറുകൾ സംഘടിപ്പിക്കുകയും ചെയ്യും.കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ ലതയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ പദ്ധതി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് ജില്ല കൺവീനർ വി ഹരിദാസ്, പ്രിൻസിപ്പാൾ പി എം ബാബു , ഹെഡ്മാസ്റ്റർ ജോയ് സി.സി, അഡ്വ വേണുഗോപാൽ സി പ്രവീൺ കുമാർ, കെ.വി രതീഷ്, സുധാകരൻ നടയിൽ എന്നിവർ സംസാരിച്ചു.