ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സാന്ത്വനവുമായി ഓട്ടോ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി.കാഞ്ഞങ്ങാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി
കാഞ്ഞങ്ങാട്: കോവിഡും ലോക് ഡൗൺ മൂലം പ്രയാസങ്ങൾ നേരിടുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സാന്ത്വനവുമായി ഓട്ടോ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി.കാഞ്ഞങ്ങാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി.കാഞ്ഞങ്ങാട് ശ്രമിക്ക് ഭവന് സമീപം നടന്ന പരിപാടി ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് വി.വി സുധാകരൻ ഉൽഘാടനം ചെയ്തു.
വൃക്ഷതൈ നടൽ ജില്ലാ സെക്രട്ടറി പി.വി ബാലകൃഷ്ണൻ നിർവ്വഹിച്ചു.
ബാലകൃഷ്ണൻ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു എ.കെ കോരൻ സംസാരിച്ചു സതീശൻ മാവുങ്കാൽ സ്വാഗതവും ബഷീർ കൊളവയൽ നന്ദിയും പറഞ്ഞു.