ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി തമിഴ്നാട്, ജൂൺ 14 വരെ തുടരും
ചെന്നൈ: തമിഴ്നാട്ടിൽ ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടി. ജൂൺ 14 വരെയാണ് നീട്ടിയത്.കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഇപ്പോഴും പ്രതിദിനം ശരാശരി 20,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണു തീരുമാനം.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രോഗവ്യാപനം കുറഞ്ഞ ചെന്നൈ അടക്കമുള്ള മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും.
അതേസമയം, കോയമ്പത്തൂർ, മധുര, തിരുപ്പൂർ ഉൾപ്പെടെ 11 ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്തമായി തുടരും.