ലോക പരിസ്ഥിതി ദിനത്തിൽ മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു
പൂച്ചക്കാട് : ലോക പരിസ്ഥിതി ദിനത്തിൽ മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. ക്ഷേത്ര ഭരണ സമിതി ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗോപാലൻ മാക്കംവീട്, ഗോപാലൻ മൊട്ടംചിറ, സുരേഷൻ മൊട്ടംചിറ, സായന്ത് എസ്.പൂച്ചക്കാട്, സൗഗന്ധ്എസ് പൂച്ചക്കാട്
എന്നിവർ തൈ നടുന്നതിന് നേതൃത്വം നൽകി. പളളിക്കര ഗ്രാമ പഞ്ചായത്ത് കൃഷി വകുപ്പാണ് വാർഡ് മെമ്പർ ഹസീന മുനീർ മുഖാന്തിരം തൈ എത്തിച്ചത്.