ഓൺ ലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ വീട്ടിലെത്തിച്ച് വാർഡ് മെമ്പർ
കാഞ്ഞങ്ങാട്: വാർഡിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കർമ്മനിരതയായി പ്രവർത്തിച്ച് കൊണ്ടിരുന്ന
അജാനൂർ പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ ശ്രീമതി സിന്ധു ബാബു അവിചാരിതമായി കാരക്കുഴിയിലെ പ്രേമലതയുടെ വീട്ടിൽ എത്തിയപ്പോൾ അവരുടെ പത്താംതരം വിദ്യാർത്ഥിനിയായ മകൾ ഗ്രീഷ്മ പ0നത്തിനാവശ്യമായ
മൊബെൽ ഫോൺ ഇല്ലാതെ വിഷമിക്കുന്നത് കാണാനിടയായത്.
കുട്ടിയോട് പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞ് മെമ്പർ പ്രദേശത്തെ കോൺഗ്രസ് കമ്മറ്റിയെ വിവരം അറിയിക്കുകയും
അവർ അപ്പോൾ തന്നെ വാങ്ങി നൽകിയ ഫോണുമായി ഇന്ന് വീട്ടിലെത്തി ഫോൺ ഗ്രീഷ്മക്ക് നൽകുകയും ചെയ്തു.
മെമ്പറുടെ കൂടെ സ്ഥലത്തെ കോൺഗ്രസ് നേതാക്കളായ
ബ്ലോക്ക് കോൺഗ്രസ് ജനറൽ സികട്ടറി ദിനേശൻ മൂലക്കണ്ടം ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഉമേശൻ കാട്ടുകുളങ്ങര ,സിക്രട്ടറി സുനേഷ് പുതിയകണ്ടം., അക്ബറലി, വിനു മൂലക്കണ്ടം
ലതീഷ് അഡ്വക്കറ്റ് എന്നിവരും ഉണ്ടായിരുന്നു.