മുന്‍ എം എല്‍ എ കെ.കഞ്ഞിരാമന്തുടക്കമിട്ട വികസന വിപ്ലവം ഏറ്റെടുത്ത് ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്പു ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാനപാത നവീകരിക്കാന്‍ നൂറു കോടി
കാസർകോട് :ജില്ലയിലെ പ്രധാനപ്പെട്ട സംസ്ഥാന പാതയായ ചെർക്കള -ജാൽസൂർ റോഡ്
പ്രവർത്തി ഉടൻ ടെൻഡർ ചെയ്യുമെന്ന് ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു ഈ അന്തർ സംസ്ഥാന പാത നവീകരിക്കുന്നതിന് 100 കോടി രൂപ അനുവദിച്ചതായി കുഞ്ഞമ്പു അറിയിച്ചു.
കൂടുതൽ അഭിവൃദ്ധിപ്പെടുത്തുന്നതോടുകൂടി റോഡിന്റെ പോരായ്മകൾ പൂർണമായും പരിഹരിക്കപ്പെടുമെന്നും എം എൽ എ പറഞ്ഞു.
ജില്ലയിലെ പ്രധാനപ്പെട്ട സംസ്ഥാന പാതയാണ് ചെര്‍ക്കള-ജാല്‍സൂര്‍ പാത.
എന്‍.എച്ച്-66 ചെര്‍ക്കള ജംക്ഷനില്‍ നിന്ന് ആരംഭിച്ച് കര്‍ണ്ണാടക സംസ്ഥാനത്തെ ജാല്‍സൂരില്‍ അവസാനിക്കുന്ന ഈ ഇന്റര്‍ സ്റ്റേറ്റ് റോഡിന് 39.138 കി.മീ നീളമുണ്ട്. ജില്ലയില്‍ ബി.എം.& ബി.സി ചെയ്ത ആദ്യ റോഡാണിത്. 2012-ല്‍ കെ.എസ്.ടി.പി-യാണ് ഈ പ്രവൃത്തി ഏറ്റെടുത്ത് ചെയ്തിട്ടുള്ളത്. 2015-ല്‍ ഉപരിതലം പൂര്‍ണ്ണമായി പുതുക്കേണ്ട ഈ റോഡ് കുഴികള്‍ രൂപപ്പെട്ട സ്ഥലത്ത് അറ്റകുറ്റ പണികള്‍ ചെയ്തതല്ലാതെ മേജര്‍ പ്രവര്‍ത്തികള്‍ ഒന്നും തന്നെ 10 വര്‍ഷമായിട്ട് ചെയ്തിട്ടില്ല. ആയതിനാല്‍ തന്നെ ജില്ലയിലെ മറ്റ് റോഡുകളെ അപേക്ഷിച്ച് ഏറെ പരിതാപകരമായ സ്ഥിതിയിലാണ് ഈ റോഡുള്ളത്.
വളവുകളും, തിരിവുകളും മൂലം ട്രാഫിക്ക് ഏറ്റവും കൂടുതലുള്ള ഈ റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവങ്ങളാണ്. ഒട്ടനവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കോട്ടൂര്‍ വളവില്‍ തുടര്‍ച്ചയായി അപകടവും മരണവും സംഭവിച്ചു കൊണ്ടിരിക്കുന്നു. പൊതുവെ നല്ല ട്രാഫിക്കുള്ള ഈ റോഡില്‍ ശബരിമല സീസണാകുന്നതോടെ ട്രാഫിക്ക് പതിന്മടങ്ങ് വര്‍ദ്ധിക്കാറുണ്ട്.
നിലവില്‍ 5.50 മീറ്റര്‍ വീതിയാണ് ടാറിങ്ങുള്ളത്. നല്ല ട്രാഫിക്കുള്ള ഈ റോഡില്‍ അപകടം കൂടാന്‍ ഇതും ഒരു കാരണമാണ്. 10 മുതല്‍ 12 മീറ്റര്‍ വരെ സ്ഥല ലഭ്യതയുള്ള ഈ റോഡ് ഭൂമി അക്വയര്‍ ചെയ്യാതെ തന്നെ അഭിവൃദ്ധിപ്പെടുത്താന്‍ സാധിക്കും. ഈ വിഷയങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ തന്നെ തന്റെ ആദ്യ നിവേദനത്തില്‍ എം.എല്‍.എ പി.ഡബ്ല്യു.ഡി മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
കെ.എസ്.ടി.പി 2012-ല്‍ ബി.എം.& ബി.സി ചെയ്ത ഈ റോഡ് കെ.എസ്.ടി.പി തന്നെ ഏറ്റെടുത്ത് അഭിവൃദ്ധിപ്പെടുത്താമെന്ന് അറിയിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജര്‍മ്മന്‍ സാമ്പത്തിക സഹായത്തോടെ ചെയ്യുന്ന പ്രൊജക്ടില്‍ ചെര്‍ക്കള- ജാല്‍സൂര്‍ റോഡും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 100 കോടി രൂപയാണ് കെ.എസ്.ടി.പി ഈ റോഡിനായി ചെലവിടുന്നത്. ഒ.പി.ബി.ആര്.സി (ഔട്ട് പുട്ട് & പെര്‍ഫോമന്‍സ് ബേയ്സ്ഡ് റോഡ് കോണ്ട്രാക്റ്റ്) വ്യവസ്ഥ പ്രകാരം പ്രവൃത്തി ഉടന്‍ ടെന്‍ണ്ടര്‍ ചെയ്യുമെന്നും എം.എല്‍.എ അറിയിച്ചു. ഈ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന് 7 കൊല്ലത്തോളം റോഡ് പൂര്‍ണ്ണമായി സംരക്ഷിക്കേണ്ടതിന്റെ ചുമതല ഏറ്റെടുക്കുന്ന വ്യവസ്ഥയാണ് ഒ.പി.ബി.ആര്.സി. അഡ്വ: സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു