‘മൂന്ന് വലിയ ബാഗുകള്‍ ധൃതിയില്‍ കാറിലേക്ക് മാറ്റി’; കെ.സുരേന്ദ്രന് ഹെലികോപ്റ്ററില്‍ കുഴല്‍പ്പണം കടത്തിയെന്ന് ആരോപണം കനക്കുന്നു
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മൽസരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഹെലികോപ്റ്ററിൽ കുഴൽപ്പണം കടത്തിയെന്ന ആരോപണം കനക്കുന്നു. സുരേന്ദ്രൻ ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ വേണ്ട രീതിയിൽ പരിശോധന നടത്തണമായിരുന്നുവെന്നും ബാഗിൽ എന്താണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തന്നെ വിശദീകരണം നൽകണമെന്നും പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. വി.ആർ സോജി ആവശ്യപ്പെട്ടു.