എന്റെ പൊന്നു ചങ്ങാതിമാരെ..ഞങ്ങള്‍ ഒരു പരാതിയിന്മേല് മൊഴിയെടുക്കാന്‍ വന്നതാണ്. നിങ്ങള്‍ കാടുകയറി വാര്‍ത്തകള്‍ നല്‍കരുതെന്ന് വിജിലന്‍സ് സംഘം. എ പി അബ്ദുള്ളക്കുട്ടിയുടെ വസതിയില്‍ നടന്നത് ഇതാണ്.
കണ്ണൂര്‍ : ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന എന്ന നിലയിൽ വന്ന വാർത്തകൾ തള്ളി വിജിലൻസ് സംഘം.
2011-16 കാലത്ത് യുഡിഎഫ് എംഎല്‍എയായിരിക്കെ കണ്ണൂര്‍കോട്ടയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ നടത്തുന്നതിനായി അബ്ദുള്ളക്കുട്ടി ഒരുകോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ അബ്ദുല്ലക്കുട്ടിയുടെ മൊഴിയെടുക്കാനാണ് വീട്ടിൽ എത്തിയതെന്നും പരിശോധനയെല്ലാന്നും അന്വേഷണസംഘം വ്യക്തമാക്കി. വിജിലൻസ് ഒരു വീട്ടിൽ വന്നാൽ അത് എല്ലാം റൈഡ് ആണെന്നും പരിശോധന എന്നൊക്കെയുള്ള നിലയിൽ വാർത്തകൾ നൽകുന്നത് ശരിയല്ലെന്നും അന്വേഷണ സംഘം പറയുന്നു. മംഗലാപുരത്ത് സ്ഥിര താമസക്കാരനായ എ പി അബ്ദുള്ളക്കുട്ടി ഇന്നലെ വൈകുന്നേരത്തോടെയാണ് കണ്ണൂരിലെ വീട്ടിലെത്തിയത്. തുടർന്ന് പരാതിയിന്മേൽ മൊഴി രേഖപ്പെടുത്താനാണ് വിജിലൻസ് സംഘം വീട്ടിലെത്തിയേതെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു.
വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.
സ്ഥിരം പദ്ധതിയെന്ന പേരില്‍ ആരംഭിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോ വെറും ഒരുദിവസം മാത്രമാണ് നടത്തിയതെന്നും വലിയ തുക ഇതിന്റെ പേരില്‍ ക്രമക്കേട് നടത്തിയെന്നുമാണ് പരാതിയിൽ ഉണ്ടായിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് പദ്ധതി ആവിഷ്കരിച്ചത്.
പദ്ധതിക്കായി കൊണ്ടുവന്ന ഉപകരണങ്ങളൊക്കെ ഉപയോഗശൂന്യമായി തുരുമ്പെടുത്ത് നശിച്ചുപോയിരുന്നു.