അജാനൂര്‍ സൗത്ത് ചിത്താരിയിലെ തോട്ടിയില്‍ അബ്ദുറഹ്മാന് മുസല്യാര്‍ അന്തരിച്ചു.
കാഞ്ഞങ്ങാട്: പ്രമുഖ ഇസ്ലാമിക പണ്ഡിതൻ അജാനൂർ സൗത്ത് ചിത്താരിയിലെ തോട്ടിയിൽ അബ്ദുറഹ്മാൻ മുസല്യാർ (70) അന്തരിച്ചു. മാണിക്കോത്ത് മിഫ്ത്താ ഉൽ മദ്രസയിൽ നേരത്തെ ദീർഘ കാലം സദർ മുഅല്ലിമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സൗത്ത് ചിത്താരി ഹിയാത്തുൽ ഇസ്ലാം മദ്രസയിലും മുക്കൂട് മദ്രസയിലും മദ്രസ അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട് . കല്ലുരാവി, കല്ലം ച്ചിറ ജമാഅത്ത് പള്ളികളിൽ ഖത്തീബായി പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ: മാണിക്കോത്ത് നഫീസ ബീവി, മക്കൾ: അഷ്റഫ്, സുഹറ, റൈഹാന, മരുമക്കൾ: അബ്ദുല്ല സഅദി, ഖദീജ, മഹമൂദ് ബഹറൈൻ, സഹോദരങ്ങൾ: അബ്ദുൾ ഖാദർ, മുഹമ്മദ് , കുഞ്ഞാമദ്, അബ്ബാസ്, ആയിഷ, നഫീസ