കണ്ണംവയല്‍ ചേടിക്കുണ്ടിലെ പുരുഷോത്തമന്ഹൃദയാഘാതം മൂലം അന്തരിച്ചു.
പാക്കം: കണ്ണംവയൽ ചേടിക്കുണ്ടിലെ പരേതനായ കെ.സി. അമ്പാടിയുടെ മകൻ പുരുഷോത്തമൻ(49) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്നലെ കൂലിവേല ചെയ്തു കൊണ്ടിരിക്കെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല.
അമ്മ: സരോജിനി. ഭാര്യ: പ്രിയ(ഇരിയണ്ണി). മക്കൾ: ശ്രേയ,ശ്രീഖ. സഹോദരങ്ങൾ:ഇന്ദിര( പുല്ലൂർ),പ്രശാന്ത്, ശശികല(തൃക്കണ്ണാട്), പരേതനായ ശശിമോഹൻ.