ജൂനിയര്‍ ഫ്രന്റ്സ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു ; അഹ്മദ് നജാദ് പ്രസിഡന്റ്, ആലിയ സുധീര്‍ ജനറല്‍ സെക്രട്ടറി.
തിരുവനന്തപുരം : ജൂനിയർ ഫ്രന്റ്സ് കേരള സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഏഴു വയസ്സു മുതൽ 13 വയസ്സു വരെയുള്ള കുട്ടികൾക്കിടയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൂട്ടായ്മയാണ് ജൂനിയർ ഫ്രൻ്റ്സ്.
ഓൺലൈനിലൂടെ സംഘടിപ്പിച്ച പരിപാടി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നാസറുദ്ധീൻ എളമരം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളുടെ പ്രഖ്യാപനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീർ നിർവഹിച്ചു. സി കെ റാഷിദ് അധ്യക്ഷത വഹിച്ചു.
കാസർകോട് ജില്ലയിൽ നിന്നുള്ള അഹ്മദ് നജാദ് സംസ്ഥാന പ്രസിഡൻ്റായും ആലപ്പുഴയിൽ നിന്നുള്ള ആലിയ സുധീർ ജനറൽ സെക്രട്ടറിയുമായ 17 അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡൻ്റ്: കെ എസ് വാസിഖ് ഇസ്ലാം എറണാകുളം, എസ് ഹംദ സഹല കൊല്ലം, സെക്രട്ടറി: മുഹമ്മദ് സിദാൻ വയനാട്, ഷാമിൽ തൃശൂർ, ട്രഷറർ: ഫിർദൗസ് പത്തനംതിട്ട, സംസ്ഥാന സമിതി അംഗങ്ങൾ: ഫംന പി ടി പാലക്കാട്, ഇ വി റഷ ഫാത്തിമ, സി എ ഫാത്തിമത്തുൽ ഫൈസ കോട്ടയം, ആയിഷ ഹിബ തിരുവനന്തപുരം നോർത്ത്, മിസ്ഹബ് മലപ്പുറം വെസ്റ്റ്, മിൻഹാ ഫാത്തിമ മലപ്പുറം സെൻട്രൽ, എം എ ഹസനുൽ ബന്ന തിരുവനന്തപുരം സൗത്ത്, നാസിം കണ്ണൂർ, ഹനൂഫ് കോഴിക്കോട് സൗത്ത്, മിഷാൽ മലപ്പുറം.