തായലങ്ങാടി, തെരുവത്ത്, തളങ്കര, ഹൊണ്ണമൂല, അടുക്കത്ത്ബയല്‍ നെല്ലിക്കുന്ന്, ബീരന്തബയല്‍,
നെല്ലിക്കുന്ന്കടപ്പുറം, ബങ്കരക്കുന്ന് പ്രദേശങ്ങളില്‍ അഞ്ച്, ആറ് തീയ്യതികളില്‍ ജല വിതരണം മുടങ്ങും
കാസര്‍കോട്:കേരള വാട്ടര്‍ അതോറിറ്റി കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനായ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് മുതല്‍ പഴയ ബസ്സ്റ്റാന്റ് വരെയുള്ള പൈപ്പ് ലൈന്‍ മാറ്റിയിടുന്ന പ്രവൃത്തി നടത്തുന്നതിനാല്‍ ഭൂതല ജലസംഭരണിയില്‍ നിന്നും ജലം വിതരണം ചെയ്യുന്ന പ്രദേശങ്ങളായ തായലങ്ങാടി, തെരുവത്ത്, തളങ്കര, ഹൊണ്ണമൂല, അടുക്കത്ത്ബയല്‍ നെല്ലിക്കുന്ന്, ബീരന്തബയല്‍, നെല്ലിക്കുന്ന്കടപ്പുറം, ബങ്കരക്കുന്ന് എന്നിവിടങ്ങളില്‍ ജൂണ്‍ അഞ്ച്, ആറ് തീയ്യതികളില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റ്ന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.