നഗരത്തില്‍ അലഞ്ഞു തിരിയുന്ന പട്ടികളെ പിടിക്കേണ്ടത് ആരോഗ്യമന്ത്രി വീണ ജോര്‍ജോ?നഗരസഭയോ ?
മണ്ടത്തരത്തിന് പരിധിയില്ലേ എന്ന ചോദ്യം ഉയര്‍ത്തി സോഷ്യല്‍മീഡിയ.
കാസർകോട് : നഗരത്തിൽ പട്ടി ശല്യം രൂക്ഷമായി കൊണ്ടിരിക്കെ പരിഹാരം കണ്ടെത്തണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കാസർകോട് നഗരത്തിൽ പ്രവർത്തിക്കുന്ന ജനറൽ ശുപത്രിയിൽ പട്ടി ശല്യം രൂക്ഷം ആണെന്നും ഇവിടുത്തെക്കുള്ള വഴിയിൽ ചളി കെട്ടിനിൽക്കുന്നത് കാരണം പ്രയാസപ്പെടുന്നു എന്നാണ് പരാതി. രണ്ടുവർഷം മുമ്പ് കാസർകോട് ജനറൽ ആസ്പത്രിയുടെ വഴി എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി കോൺക്രീറ്റ് ചെയ്തിരുന്നു. പിന്നാലെ കോൺക്രീറ്റ് റോഡ് തകരുകയും ചെയ്തു. ഇതിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് അന്നെ ആരോപണമുയർന്നിരുന്നു. പിന്നീട് ഇത് വീണ്ടും കോൺക്രീറ്റ് ചെയ്യുകയായിരുന്നു . റോഡിൻറെ അശാസ്ത്രീയ അന്വേഷിക്കേണ്ട എംഎൽഎയായോ പൊട്ടിയ പിടികൂടാൻ ഉത്തരവാദിത്വമുള്ള നഗരസഭക്ക് നേരെയോ ചോദ്യങ്ങൾ ഉയർത്താതെ ആരോഗ്യമന്ത്രി ഇടപെടണമെന്ന ആവശ്യത്തിന്റെ യുക്തിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. പരിഹാരം കണ്ടെത്തേണ്ടവരെ ഉറങ്ങാൻ അനുവദിച്ചു വിഷയവുമായി ബന്ധമില്ലാത്ത ആരോഗ്യമന്ത്രി പട്ടിയെ പിടിക്കാനും റോഡിലെ ചളി മാറ്റാനും ആവശ്യപ്പെടുന്നത് പരിഹാസം എന്നാണ് പൊതുജനം വിലയിരുത്തുന്നത്.