ആലങ്ങാട്: വായ്പ നല്കിയ തുക തിരികെ ചോദിച്ച യുവാവിനെ വിളിച്ചുവരുത്തി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയിലായി. ആലങ്ങാട് സ്വദേശി ആലുവിള പുത്തന്‍വീട്ടില്‍ ദിലീപ് (24), തായിക്കാട്ടുക്കര കൊച്ചുവീട്ടില്‍ ശ്രീജിത്ത് (ബിലാല്‍ -25), ആലങ്ങാട് കോട്ടപ്പുറം സ്വദേശി മണിതുരുത്തില് വീട്ടില്‍ യദുകൃഷ്ണന് (31) എന്നിവരെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കോട്ടപ്പുറം സ്വദേശി നിധിന് എന്ന യുവാവിെന്റ പക്കല്‍നിന്ന് പ്രതിയായ ദിലീപ് കടമായി വാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ ചോദിച്ചതാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികളില്‍ ഒരാളായ ശ്രീജിത്ത് താമസിക്കുന്ന ആലങ്ങാട് കോട്ടപ്പുറം മാമ്ബ്ര അക്വസിറ്റി ഫ്ലാറ്റ് സമുച്ചയത്തിലേക്ക് നിധിനെ വിളിച്ചുവരുത്തുകയും പ്രതികളായ മൂന്നുപേരും ചേര്‍ന്ന് ബലമായി കാറില്‍ കയറ്റി ആക്രമിക്കുകയും ചെയ്തു. ബഹളം കേട്ട നാട്ടുകാരാണ് ആലങ്ങാട് പൊലീസില്‍ വിവരം അറിയിച്ചത്. ഉടന്‍ പൊലീസെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.
പ്രതികളില്‍ ഒരാള്‍ താമസിച്ച ഫ്ലാറ്റും സഞ്ചരിച്ച കാറും പരിശോധിച്ച് ആക്രമിക്കാന്‍ ഉപയോഗിച്ച വടിവാളുകളും ഇരുമ്ബ് പൈപ്പുകളും െപാലീസ് കണ്ടെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ നിധിനെ ആലുവ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു