വിവാഹ വാർഷികാഘോഷം സ്നേഹ പാഠമാക്കി മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി
തൃക്കരിപ്പൂർ : ബ്ലഡ് ഡോണേഴ്സ് കേരള കാസർകോട് ജില്ലാ
സ്നേഹപാഠം പുസ്തക കിറ്റ് വിതരണത്തിനുള്ള സഹായം മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി യിൽ നിന്നും ബി ഡി കെ സൊൺ ഭാരവാഹികൾ ഏറ്റു വാങ്ങി
ചടങ്ങിൽ സനൽ ലാൽ,മനോഹരൻ തൃക്കരിപ്പൂർ,ഷെരീഫ് മാടാപ്പുറം,ജയൻ ചെറുവത്തൂർ,,എന്നിവർ പങ്കെടുത്തു.
ജില്ലയിലെ നിർദ്ധന കുടുംബങ്ങളിലെ 1 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന 1000 കുട്ടികൾക്ക് സ്ക്കൂൾ കിറ്റുകൾ എത്തിക്കാനുള്ള പ്രവർത്തനമാണ് സ്നേഹപാഠം.
കിറ്റുകൾക്ക് അർഹരായവരും കിറ്റുകൾ സ്പോൺസർ ചെയ്യാൻ താൽപ്പര്യപ്പെടുന്നവരും സ്നേഹപാഠം ജില്ലാ കോ ഓർഡിനേറ്ററുമായോ ബി ഡി കെ ഭാരവാഹികളുമായോ ബന്ധപ്പെടുക.
സ്നേഹപാഠം കോ-ഓർഡിനേറ്റർ: വിനോദ് എരവിൽ
9446251822