കാസറകോട് : ബേഡകത്തെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം മുറുകി . മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി . കുണ്ടംകുഴിയിലെ സിപിഎം പ്രവർത്തകൻ ഗോപാലന്റെ മകളും കുണ്ടംകുഴി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആദിത്യ (12) യെയാണ് തിങ്കളാഴ്ച സന്ധ്യക്ക് വീട്ടിലെ കുളിമുറിയില്‍ തോര്‍ത്ത് മുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ട് 4.30 മണിയോടെ സ്കൂള്‍ വിട്ട് വീട്ടിലെത്തിയതായിരുന്നു കുട്ടി. പിന്നീട് കുളിക്കാനെന്ന് പറഞ്ഞ് കുളിമുറിയിലേക്ക് പോയി . തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. . രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യ സഹോദരിയാണ്. ശാലിനിയാണ് മാതാവ്.