കാഞ്ഞങ്ങാട് നഗരസഭയിലെ കോണ്ഗ്രസ്കൗണ്സിലര് മരക്കാപ്പ് കടപ്പുറത്തെ ബിനീഷ് രാജ് അന്തരിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ30-ആം വാർഡ് (മരക്കാപ്പ് കടപ്പുറം )
കൗൺസിലറും ദുബായ് ഇൻകാസ് , നാസ്ക യൂ എ ഇ കമ്മിറ്റി മെമ്പറുമായ ബനീഷ് രാജ് (45) ഹൃദയാഘാതം മൂലം മരിച്ചു.ബുധനാഴ്ച രാത്രി വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നേരത്തെ ദുബായിലും പിന്നീട് അബുദാബിയിലും ജോലിചെയ്യുകയായിരുന്ന ബനീഷ് കഴിഞ്ഞ ജൂണിലാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത് . ഇക്കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ചു കൗണ്‍സിലറായി.
ഭാര്യ കോട്ടിക്കുളം സ്വദേശിനി സജിന കുട്ടികളില്ല.
അച്ഛൻ പരേതനായ ടി.കെ.ബാലകൃഷ്ണൻ, അമ്മ കെ.പി. പുഷ്പ വേണി
സഹോദരങ്ങൾ :ബാലമുരളി (കുവൈത്ത്), ബാബുരാജ് (ദുബൈ) പുഷ്പരാജ്