ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതിക്ക് നേരെ ബെംഗ്ലൂരു രാമമൂർത്തി നഗർ പോലീസ് വെടിവെച്ചു.ബട്ടൺ കത്തിയുപയോഗിച്ച് പ്രതി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷക്ക് വേണ്ടി വെടിവെച്ചതണെന്ന് പോലീസ്.
ബെംഗ്ലൂരു: ബെംഗളൂരുവില്‍ ബംഗ്ലാദേശ് സ്വദേശിനിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ബെംഗ്ലൂരു രാമമൂര്‍ത്തി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷുബൂസിന് (30 ) നേരെ പോലീസ് വെടിവെപ്പ് .
ഇന്ന് രാവിലെ 6.40 മണിയോടെ നഗരത്തിലെ അവലഹള്ളിയിലെ രാംപുര കുളത്തിനടുത്താണ് സിനിമാ സ്റ്റൈലില്‍ വെടിവയ്പ്പ് ഉണ്ടായത് . ബട്ടണ്‍ കത്തി ഉപയോഗിച്ച് പോലീസിനെ ആക്രമിക്കാന്‍ പ്രതി ഷുബൂസ് ശ്രമിച്ചുവെന്നും സ്വയം പ്രതിരോധിക്കാനാണ് പോലീസിന് വെടിയുതിര്‍ക്കേണ്ടി വന്നതെന്ന് പോലീസ് പറയുന്നു .
ബംഗ്ലാദേശ് പെണ്‍കുട്ടിയെ ആക്രമിച്ച് ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ ഷുബൂസ്
പെണ്‍കുട്ടിക്ക് നേരെയുള്ള മനുഷ്യത്വരഹിതമായി പെരുമാറ്റത്തില്‍ മുന്‍പന്തിയിലായിരുന്നു . സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തെരുവില്‍ ചവറുകളും പുനരുപയോഗ വസ്തുക്കളും ശേഖരിച്ചിരുന്നവര്‍ താമസിച്ചിരുന്നു ഷെഡില്‍ ഒളിച്ചു കഴിയുകയായിരുന്നു പ്രതി.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ 6 മാണിയോട് കൂടി ഇയാളെ അറസ്റ്റ് ചെയുകയായിരുന്നു . പോലീസ് ജീപ്പില്‍ ഇരിക്കുമ്പോള്‍ പ്രതി മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും പോലീസുകാര്‍ അനുവദിച്ചിരുന്നില്ല .തുടര്‍ന്ന് വാഹനം നിര്‍ത്തിയില്ലെങ്കില്‍ ജീപ്പിനുള്ളില്‍ മൂത്രമൊഴിക്കേണ്ടിവരുമെന്ന് പറഞ്ഞോതോടെ വാഹനം റോഡിന് അരികിലായി നിര്‍ത്തി. ഇതിനിടയില്‍ അരയില്‍ ഒളിപ്പിച്ചിരുന്ന ബട്ടണ്‍ കത്തി ഉപയോഗിച്ച് സബ് ഇന്‍സ്പെക്ടര്‍ ശിവരാജിനെയും ഹെഡ് കോണ്‍സ്റ്റബിള്‍ ദേവേന്ദര്‍ നായക്കിനെയും ആക്രമിച്ചു രക്ഷപെടാന്‍ പ്രതി ശ്രമിക്കുകയായിരുന്നു .പരിക്കേറ്റ സബ് ഇന്‍സ്പെക്ടര്‍ ശിവരാജ് ഉടന്‍ തന്നെ പ്രതിയുടെ ഇടതു കാലില്‍ വെടിവച്ച് വീഴ്ത്തി കീഴടക്കുകയായിരുന്നു. പ്രതിയെ ഉടനെ ആസ്പ്ത്രിയിലേക്ക് മാറ്റി .
ഇരയായ ബംഗ്ലാദേശ് യുവതിയെ കോഴിക്കോട് നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു . ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ യുവതിയെ കര്‍ണാടക പൊലീസ് ബംഗളൂരുവിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തി. പൊലീസിന് യുവതി നല്കിയ മൊഴി പ്രകാരം സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് പീഡനത്തിന് കാരണമായതെന്നാണ് വിവരം .
എന്നാല്‍ ബെംഗ്ലൂരു പോലീസ് പ്രതികളെ എന്‍കൗണ്ടറിലൂടെ വിധി നടപ്പിലാക്കാന്‍ ശ്രമിച്ചതായിരിക്കുമെന്നും ഉടനെ പ്രതികള്‍ക്ക് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് നവമാധ്യമങ്ങളിലൂടെ പലരും ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്