അപൂര്‍വ്വ രോഗം ബാധിച്ച മകനെ ദയാവധത്തിന് അനുവദിക്കണമെന്ന് അമ്മയുടെ ഹര്‍ജി; മണിക്കൂറുകള്‍ക്കുള്ളില്‍ മകന് മരിച്ചു
ആന്ധ്രാപ്രദേശ്: രക്തത്തില്‍ അത്യപൂര്‍വ്വമായ രോഗം ബാധിച്ച മകനെ ചികിത്സിക്കാന്‍ നിര്‍വാഹമില്ലാതെ വന്നതോടെ ദയാവധത്തിന് അനുമതി തേടി അമ്മ കോടതിയില്‍. അപേക്ഷ നല്കി മടങ്ങും വഴി ഓട്ടോറിക്ഷയില്‍ ഇരുന്നുതന്നെ മകന് മരണത്തിന് കീഴടങ്ങി. അപേക്ഷ നല്കി രണ്ടു മണിക്കൂറിനുള്ളിലാണ് മരണം.
അപൂര്‍വ്വ രോഗം ബാധിച്ച ഒമ്പത് വയസ്സുകാരന് ഹര്ഷവര്ധന് വൈദ്യ സഹായം നല്‍കുകയോ ദയാവധത്തിന് അനുവദിക്കുകയോ വേണമെന്നായിരുന്നു അമ്മ അരുണയുടെ ആവശ്യം. തെലങ്കാനയിലെ പുഗനൂര് ലോക്കല്‍ കോടതിയിലാണ് അവര്‍ അപേക്ഷ നല്‍കിയത്.
ചിറ്റൂര്‍ സ്വദേശികളാണ് ഇവര്‍. അപൂര്‍വ്വ രോഗവുമായി ജനിച്ച ഹര്ഷവര്ധന് നാല് വര്‍ഷം മുന്‍പുണ്ടായ അപകടത്തെ തുടര്‍ന്ന് കിടപ്പിലായി. ഏറെ ചികിത്സിച്ചുവെങ്കിലും ഒരു മാറ്റവുമുണ്ടായില്ല. ഭൂമി വിറ്റും സ്വര്‍ണം പണയപ്പെടുത്തിയും ചികിത്സിച്ചു. ആശുപത്രി ബില്ലുകള്‍ അടക്കയ്ക്കാന്‍ നാല് ലക്ഷം രൂപ ബാങ്ക് വായ്പയുമെടുത്തു. ഇനിയും മുന്നോട്ടുപോകാന്‍ ഒരു മാര്‍ഗവുമില്ലാതെ വന്നതോടെയാണ് കുടുംബം കോടതിയെ സമീപിച്ചത്.
കുട്ടിക്ക് ചികിത്സ നല്കാന് സര്‍ക്കാര്‍ തയ്യാറാകുകയോ ദയാവധം നല്കാന് അനുവദിക്കുകയോ വേണമെന്നാണ് അമ്മയുടെ ആവശ്യം. ഈ ആവശ്യത്തിനായി രണ്ടു ദിവസം അവര്‍ കോടതിയില്‍ പോയി. ഇന്നലെ കോടതിയില്‍ നിന്നും മടങ്ങുംവഴി ഹര്ഷവര്ധന് രക്തസ്രാവമുണ്ടാവുകയും വാഹനത്തില്‍ വച്ചുതന്നെ മരണമടയുകയുമായിരുന്നു.