കാഞ്ഞങ്ങാട്: കേരള യൂത്ത് ഫ്രണ്ട് (എം ) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം.മാണി കാരുണ്യ സന്നദ്ധസേനയുടെ ഭാഗമായി നടത്തുന്ന പച്ചക്കറി കിറ്റ് വിതരണതിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട് നടന്നു. ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ നടന്ന ചടങ്ങിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി യൂത്ത് ഫ്രണ്ട് (എം)ജില്ലാ പ്രസിഡന്റ് ലിജിൻ ഇരുപ്പകാട്ട് അധ്യക്ഷത വഹിച്ചു.യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കാസർകോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ,യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡാവീ സ്റ്റീഫൻ, വിൻസന്റ് ആവിയിൽ, അഭിഷാ മാത്യൂ , ലൂക്കാച്ചൻ ആ ദോപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.