ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ നിരത്തുകൾ വീണ്ടും വാഹനങ്ങളാൽ സജീവമാവുകയാണ്. കൊവിഡ് രോഗ ബാധയിൽ കുറവ് വന്നതോടെയാണ് ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇളവുകൾ നൽകുമ്പോൾ നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.ഉദാഹരണത്തിന് തുണിക്കടകളിലും ജുവലറികളിലും വിവാഹ ആവശ്യങ്ങൾക്കായി ഷോപ്പിംഗ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ പ്രവേശിക്കണമെങ്കിൽ വിവാഹ ക്ഷണക്കത്ത് കാണിക്കണമെന്ന് ഉത്തരവിൽ പറയുന്നു. 20 പേരെ വിളിക്കേണ്ട കല്യാണത്തിനു ഇപ്പോൾ ആരും ക്ഷണക്കത്ത് അടിക്കാറില്ല, ഇനി അടിക്കണമെന്ന് വിചാരിച്ചാലും പ്രസുകൾ അടച്ചിട്ടിരിക്കുകയുമാണ്. ഇനിയും ഇത്തരത്തിലുളള പോരായ്മകൾ സർക്കാർ ഉത്തരവിൽ കാണാനാകും. അഡ്വ ഹരീഷ് വാസുദേവൻ ഈ വിഷയത്തിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംപടച്ചു വിടുന്ന ലോക്ഡൗണ്‍ നിയന്ത്രണ ഉത്തരവുകളിലെ മണ്ടത്തരങ്ങളും അസംബന്ധങ്ങളും നോക്കാൻ ചീഫ്സെക്രട്ടറിക്കും സർക്കാരിനും സമയം ഉണ്ടാകുമോ?ഷോപ്പിംഗിനു കല്യാണക്കത്ത് നിർബന്ധം. 20 പേരെ വിളിക്കേണ്ട കല്യാണത്തിനു ആരാണ് സാറേ ക്ഷണകത്ത് അടിക്കുന്നത് എന്നു ചോദിക്കാൻ തലയിൽ ആൾത്താമസമുള്ള ഒരാൾ പോലും കൂടെയില്ലേ? ക്ഷണകത്ത് അടിക്കേണ്ട പ്രസോ, ഡിസൈൻ കടയോ തുറന്നിട്ടുമില്ല.സ്പെയർ പാർട്സ് കട തുറക്കുന്ന ദിവസം വർക്ക് ഷോപ്പ് തുറക്കാൻ അനുവാദമില്ല !!ജനപ്രതിനിധികളുമായോ സ്വന്തമായി ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടി വരുന്നവരുമായോ consult ചെയ്യാതെ, ഉദ്യോഗസ്ഥർ ലോക്ഡൗണ്‍ ഉത്തരവുകൾ ഇറക്കുന്നതിന്റെ പ്രശ്നമാണ് മിക്കതും. DDMA എന്ന സംവിധാനമേയില്ലാ !! ചർച്ചയില്ലാ !!കളക്ടർമാർ തീരുമാനം എടുക്കുന്നു, DDMA യിൽ വെച്ചു പാസാക്കുന്നു. പലവിധ അഭിപ്രായങ്ങൾ ഉയർന്നു ചർച്ച നടക്കുന്ന decision making process DDMA യിൽ നടന്നാൽ മാത്രമേ ശരിയായ ജനാധിപത്യം സാധമാകൂ.ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ പരമാവധി കുറച്ചു, എന്നാൽ യുക്തിസഹമായി എങ്ങനെ നിയന്ത്രണങ്ങൾ നടപ്പാക്കും എന്നു ആലോചിക്കുന്ന ഫോറത്തിൽ കാറ്റും വെളിച്ചവും കടക്കണം.