വിദേശത്തു പോകുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യാം ; ആരോഗ്യവകുപ്പ്
തിരുവനന്തപുരം : വിദേശത്തു പോകുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഷീൽഡ് എന്നതിനു പകരം ഓക്സ്ഫഡ് അസ്ട്രാസെനക എന്നു രേഖപ്പെടുത്തേണ്ടവർക്കും അന്തിമ, പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്കും സർട്ടിഫിക്കറ്റ് ലഭ്യമാക്കും.
വിദേശയാത്രയ്ക്കായി വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തേണ്ടവർക്കാണ് അർഹത. അതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റ് സന്ദർശിച്ച് VACCINATION CERTIFICATE (GOING ABROAD) എന്ന ടാബ് ക്ലിക്ക് ചെയ്യണം. വാക്സിനേഷൻ കേന്ദ്രത്തിൽനിന്നു ലഭിച്ച സർട്ടിഫിക്കറ്റും മറ്റു വ്യക്തിഗതവിവരങ്ങളും സമർപ്പിക്കണം.
അപേക്ഷകൾ ജില്ലാ തലത്തിൽ പരിശോധിച്ച് അർഹതയുള്ളവർക്കു സർട്ടിഫിക്കറ്റ് നൽകും. അപേക്ഷ അംഗീകരിച്ചാൽ, റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് ലഭിക്കും.