ഓട്ടോയിൽ കടത്തിയ 432 കുപ്പി കർണ്ണാടക മദ്യം പിടികൂടി; പ്രതി ഓടിപ്പോയി
കാസർകോട് : ഓട്ടോയിൽ കടത്തുകയായിരുന്ന 432 കുപ്പി കർണ്ണാടക മദ്യശേഖരം പിടി കൂടി. വാഹന പരിശോധനക്കിടെ എക്സൈസ് സം ഘ ത്തെ കണ്ട് ഓട്ടോയും മദ്യവും ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു.
കാസർകോട് താലൂക്കിൽ അർജാലിലെ ജഗന്നാഥറൈയുടെ മകൻ ഹരിപ്രസാദ് ആണ് ഓടി രക്ഷപ്പെട്ടത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കെ.എൽ. 14. കെ.6793 നമ്പർ ഓട്ടോയിൽ നിന്ന് 180 മില്ലി യുടെ 432 കുപ്പി കർണ്ണാടക മദ്യശേഖരം പിടികൂടിയത്. വാഹന പരിശോധനയിൽ
പ്രിവന്റീവ് ഓഫീസർ സി.കെ.വി.സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഷാദ്, സതീശൻ ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ജസ കെ.ചന്ദ്രൻ, ഡ്രൈവർ പ്രവീൺ എന്നിവരും
ഉണ്ടായിരുന്നു.