കുളത്തിൽ കുളിക്കാനിറങ്ങിയ കർണ്ണാടക സ്വദേശി മുങ്ങിമരിച്ചു
തൃക്കരിപ്പൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ കർണ്ണാടക സ്വദേശി മുങ്ങിമരിച്ചു. പേക്കടം ചവോല കൊവലിൽ വാടക ക്വാർട്ടേഴ്സിൽ കുടുംബസമേതം താമസി ക്കുന്ന കർണ്ണാടക ഹാസൻ സ്വദേശി അനുമയ്യ -എല്ലമ്മ ദമ്പതികളുടെ മകൻ രമേശ (56) യാണ് മരണപ്പെട്ടത് താമസ സ്ഥലത്തിന് സമീപത്തെ കുളത്തിലാണ് ഇന്ന് രാവിലെ പത്തു മണിയോടെ മൃത ദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ച് തിന്റെ അടിസ്ഥാനത്തിൽ തൃക്കരിപ്പൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് പരിയാരത്ത കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഭാര്യ:ഭാഗ്യ. മക്കൾ: അജിത,ജിഷ്ണു , നേത, മല്ലിക, കുമാരി, രാധി ക, ലക്ഷ്മി. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തിയിരുന്നു