കാസർകോട്; നഗരത്തിൽ നിയമം ലംഘിച്ചു വാഹനങ്ങൾ ഓടിച്ച പ്രായപൂർത്തിയാകാത്ത നാലു കുട്ടികളെ
കാസർകോട് ടൗൺ പോലീസ് പിടികൂടി.ഇവർക്ക് വാഹനങ്ങൾ നൽകിയ ആർ.സി.ഉടമകൾക്കെതിരെകേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയുമാണുണ്ടായത്.
കാഞ്ഞങ്ങാട് കുശാൽ നഗറിലെ ഹനീഫ,സുലൈമാൻ,ആസാദ് നഗറിലെ ഫാത്തിമ,നുല്ലിപ്പാടിയിലെ മുഹമ്മദ് ഫയാസ് എന്നിവർക്കെതിരെയാണ് കേസ്.വാഹനം ഓടിച്ച കുട്ടികൾക്കെതിരെ ജുവൈനൽ ആക്ട് പ്രകാരവും കേസെടുത്തു.പിടിയിലായവർക്ക് ഇനി ലൈസൻസ് ലഭിക്കണമെങ്കിൽ 25 വയസ് പൂര്തിയാകണം.കൂടാതെ പിടിച്ചെടുത്ത ഓരോ വാഹന ഉടമകളും 25000 രൂപ പിഴയായി കോടതിയിൽ ഒടുക്കേൺടിവരും.കുട്ടി ഡ്രൈവർമാർക്ക് ഒരു ഇളവും നൽകില്ലെന്നും പോലീസ് മുന്നറിയിപ്പുണ്ട്,