പാലക്കാട്: പാലക്കാട് കല്ലടിക്കോട് അച്ഛന് മകനെ കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലടിക്കോട് പുതുക്കാട് സ്വദേശി ജിബിന്‍ ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. 29 വയസ്സായിരുന്നു. മദ്യപാനത്തെത്തുടര്‍ന്നുള്ള വഴക്കാണ് അച്ഛന് ചാക്കോച്ചന് മകനെ കൊലപ്പെടുത്താന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.
ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ചാക്കോച്ചന് ജിബിനെ കൊന്നത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.ചാക്കോച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം നടക്കുമ്ബോള്‍ അച്ഛനും മകനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.ഇരുവരും കൂലിപ്പണിക്കാരാണ്. ഇവര്‍ തമ്മില്‍ വഴക്ക് ഉണ്ടാവാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.ഇരുവരുടെയും ഭാര്യമാര്‍ പിണങ്ങിക്കഴിയുകയാണ്