അസുഖക്കാരിയായ കാമുകിയെ ഒഴിവാക്കാന്‍ അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി
മഹാരാഷ്ട്ര:വിട്ടുമാറാത്ത രോഗമുള്ള കാമുകിയെ ഒഴിവാക്കാന്‍ യുവാവ് അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പനവേലിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ഡ് ബോയി ആയി ജോലി ചെയ്യുന്ന ചന്ദ്രകാന്ത് ഗെയ്കര്‍ (35)ആണ് കാമുകിയെ മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തിയത്. അനസ്തീഷ്യക്ക് ഉപയോഗിക്കുന്ന കെറ്റാമിന്‍ ഉള്‍പ്പെടെ മരുന്നുകള്‍ അധിക ഡോസില്‍ കുത്തിവെച്ചാണ് യുവാവ് കൊല നടത്തിയത്. വീട്ടുജോലിക്കാരിയായ യുവതിയുമായി ചന്ദ്രകാന്ത് കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. യുവതി വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാമുകിയെ ഒഴിവാക്കാനായിരുന്നു യുവാവിന്റെ പിന്നീടുള്ള ശ്രമം. രോഗം ഭേദമാകുമെന്ന് യുവതിയെ വിശ്വസിച്ച് മരുന്നുകള്‍ കുത്തിവയ്ക്കുകയായിരുന്നു. മേയ് 29ന് യുവതിയുടെ മൃതദേഹം കോലി-കോപ്പാര്‍ ഗ്രാമത്തിലെ റോഡരികില്‍ കണ്ടതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഗ്രാമത്തലവനെ വിവരമറിയിച്ചു. പ്രദേശത്ത് ഒരു സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ഗ്രാമ തലവന്‍ പൊലീസിനോട് പറഞ്ഞു. അപകടത്തില്‍ മരിച്ചതായിരിക്കാമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.