യുവതിയെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
കുമ്പള : വിവാഹവാഗ്ദാനം നല്കി കൂടെ താമസിപ്പിക്കുകയും പല തവണ പീഡിപ്പിക്കുകയും ചെയ്തുവെന്ന 27-കാരിയുടെ പരാതിയില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ബദരിയാനഗര്‍ ബട്രമ്പാടിയിലെ പുരുഷോത്തമ (35) നാണ് അറസ്റ്റിലായത്. കുമ്പള ഇന്‍സ്പെക്ടര്‍ അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.