പന്നിഫാമില്‍ നിന്നും അരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടി;പാലക്കാട് സ്വദേശി അമീര്‍ അബ്ബാസ് അറസ്റ്റില്‍
പാലക്കാട് : തൃത്താലയില്‍ പന്നിഫാമില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. പണ്ടാരകുണ്ട് ഭാഗത്ത് അടഞ്ഞ് കിടന്ന പന്നിഫാമില്‍ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ തച്ചറംകുന്ന് സ്വദേശി അമീര്‍ അബ്ബാസിനെ അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 125 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ ഏകദേശം അരക്കോടിയോളം രൂപ വിലവരും.
സിനിമാ നടന് കൂടിയാണ് അറസ്റ്റിലായ അബ്ബാസ്. കിളിചുണ്ടന്‍ മാമ്പഴം, ഭാര്യ ഒന്ന് മക്കള്‍ മൂന്ന് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.