അരയി ഗവ:പി സ്കൂളില്‍ നടന്ന കാഞ്ഞങ്ങാട് നഗരസഭാതല പ്രവേശനോത്സവം കുട്ടികളുടെ വിവിധ കലാപരിപാടികളാല്‍ ശ്രദ്ധേയമായി
കാഞ്ഞങ്ങാട്: സംസ്ഥാനതലത്തിലും സ്കൂൾ, ക്ലാസ് തലങ്ങളിലുമുള്ള പ്രവേശനോത്സവത്തിനുപുറമേ, വീടുകളിലും പ്രവേശനോത്സവം ഉണ്ടായിരുന്നു എന്നതാണ് ഈ വർഷത്തെ കൗതുകം.വീടുകളിലെ പ്രവേശനോത്സവത്തിന്റെ ഭാഗമായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഓൺലൈൻ ആശംസകൾ, മധുരവിതരണം, സകുടുംബം വിക്ടേഴ്സ് ചാനൽ കാണൽ, കലാപരിപാടികളുടെ അവതരണം തുടങ്ങിയവയൊക്കെയാണ് നടത്തിയത്.
അരയി ഗവണ്മെന്റ് യു പി സ്കൂളിൽ നടന്ന കാഞ്ഞങ്ങാട് നഗരസഭാ തല പ്രവേശനോത്സവം കുട്ടികളുടെ വിവിധ കലാപരിപാടികളാൽ ശ്രദ്ധേയമായി. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഹോസ്ദുർഗ് എ ഇ ഓ പി. വി ജയരാജൻ മുഖ്യ അതിഥിയായി.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി മായ കുമാരി അധ്യക്ഷതവഹിച്ചു.
സ്കൂൾ പിടിഎ പ്രസിഡണ്ട് ടി ഖാലിദ്, വൈസ് പ്രസിഡന്റ് എം എം രവി, മദർ പിടിഎ വി സബിത, എന്നിവർ സംസാരിച്ചു.
സ്കൂൾ പ്രധാനാധ്യാപകൻ എം കെ ഹരിദാസ് സ്വാഗതവും എസ് എം സി ചെയർമാൻ എസ് ജഗദീഷ് നന്ദിയും പറഞ്ഞു.