രോഗിയായ മകന് മരുന്നുകൾ വാങ്ങിക്കാൻ 280 കിലോമീറ്റർ സൈക്കിൾ ചവിട്ടി. മാനസിക വൈകല്യമുള്ള മകനെ കൺമുന്നിൽ കാണുമ്പോൾ ഈ പിതാവിന് ദൂരം ഒരു വെല്ലുവിളി ആയില്ല .
ബാംഗ്ലൂരു : കർണാടകയിലെ ഗനിഗനാക്കോപ്പാലു പഞ്ചായത്തിലെ ആനന്ദ് (45 ) മരപ്പണിക്കാരനാണ് . ഇദ്ദേഹത്തിന്റെ മകൻ ചേതന് മാനസിക വൈകല്യതാൽ ബാംഗ്ലൂരിലെ നിം ഹാൻസിൽ ചികിത്സയിലായിരുന്നു. മകനുള്ള മരുന്ന് വാങ്ങിക്കാൻ ആനന്ദിന് എല്ലാ മാസവും നിം ഹാൻസ് ഹോസ്പിറ്റലിൽ എത്തണമായിരുന്നു . പക്ഷെ ലോക്ക്ഡൌൺ തുടങ്ങിയതോടെ ചികത്സ പ്രതിസന്ധിയിലായി ,വാഹന ഗതാഗതം പൂർണമായി നിലച്ചതിനാൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തി ബെംഗളൂരുവിലേക്ക് പോകാൻ കഴിഞ്ഞില്ല. ഒരു തവണ മരുന്ന് മുടങ്ങിയാൽ 18 വർഷം വരെ അത് ചികിത്സയ്ക്ക് ബാധിച്ചേക്കാമെന്ന് പിതാവിനെ ഡോക്ടർ അറിയിച്ചതിനെ തുടർന്നാണ് ആനന്ദ് സൈക്കിളിൽ ബെംഗളൂരുവിലേക്ക് പോകാൻ തീരുമാനിച്ചത് . ഇതിനിടയിൽ തന്റെ മകന് മരുന്ന് കൊണ്ടുവരാൻ നിരവധി ആളുകളോട് അഭ്യർത്ഥിച്ചെങ്കിലും ആരും തന്നെ സഹായിച്ചില്ലെന്നും അദ്ദേഹം പറയുന്നു . മെയ് 23 ന് സൈക്കിൾ വഴി ബന്നൂർ, മലവള്ളി, കനകപുര വഴി ബെംഗളൂരുവിലേക്ക് തന്റെ സൈക്കിൾ യാത്രതിരിച്ചു യാത്രയ്ക്കിടെ വിശപ്പകറ്റന്നും വിശ്രമിക്കാനും കനകപുരയിലെ ഒരു ക്ഷേത്രത്തയാണ് ആശ്രയിച്ചത് . രാത്രി പത്ത് മണിയോടെ അദ്ദേഹം ബനശങ്കരിയിലെത്തി. അവിടെ താമസിക്കാനും ഭക്ഷണത്തിനും സഹായം നൽകി നാട്ടുകാർ സഹായിച്ചു.
മെയ് 24 ന് രാവിലെ അദ്ദേഹം നിം ഹാൻസിലേക്ക് പോയി. സൈക്കിളിൽ ഇത്രയും ദൂരം സഞ്ചരിച്ചണ് മരുന്ന് വാങ്ങിക്കാൻ എത്തിയതെന്നറിഞ്ഞ ഡോക്ടർ അദ്ദേഹത്തിന് 1,000 രൂപ സമ്മാനം നൽകിയതായും പിതാവ് അനന്ത് പറയുന്നു . മകനെ കൺമുന്നിൽ കാണുമ്പോൾ തനിക്ക് ദൂരം ഒരു വെല്ലുവിളി ആയിരുന്നില്ലെന്ന് ഈ പിതാവ് പറയുന്നു .