അയൽവാസിയായ പെൺകുട്ടിയെ മകൻ പീഡിപ്പിച്ച വിവരം പിതാവിനെ അറിയിച്ചപ്പോൾ പിതാവും അവസരം ഉപയോഗപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു . പിതാവിനെയും മകനെയും പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് പോലീസ്
ഉഡുപ്പി : പ്രായപൂർത്തിയാകാത്ത അയൽവാസിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെയും മകനായും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു ; ബല്ലാരിയിലെ ശിവശങ്കർ (58), സച്ചിൻ (28) എന്നിവരെയാണ് മണിപ്പാൽ പോലീസ് അറസ്റ്റ് ചെയ്തത് , മണിപ്പാൽ പറക്കലയിലെ പതിനാലുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതായണ് പോലീസിന് ലഭിച്ച പരാതി . പിതാവ് ശിവശങ്കർ ഒരു ഫുഡ് ഡെലിവറി കമ്പനിയിലും മകൻ സച്ചിൻ മണിപ്പാലിലെ ഒരു കാന്റീനിലുമാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ താമസസ്ഥലത്തിന്ന് അടുത്തുള്ള പെൺകുട്ടിയെ മകൻ പിഡിപിക്കുകയും വിവരം പെണ്‍കുട്ടി യുവാവിന്റെ പിതാവിനെ അറിയിച്ചപ്പോൾ പിതാവും അവസരം ഉപോയോഗപ്പെടുത്തി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് സൂചന . എന്നാൽ പോക്സോ ആക്ട് നിലനിൽക്കുന്നതിനാൽ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല . ഉഡുപ്പി ചൈൽഡ് ഹെൽപ്പ് ലൈനിലാണ് പെൺ കുട്ടിയുടെ പരാതി ആദ്യം എത്തുന്നത് .തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും പീഡനത്തിനിരയായ പെൺകുട്ടിയെ ഇവരുടെ കൈകളിൽ നിന്ന് രക്ഷിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു .
വനിതാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രമോദ് കുമാറിന്റെ നിർദേശപ്രകാരം എസ്ഐ വയലറ്റ് ഫെമിന റെസ്ക്യൂ ഓഫീസർ, അശോക്, വനിതാ പോലീസ് സ്റ്റേഷനിലെ ജ്യോതി എന്നിവരണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത് .