തൈക്കടപ്പുറംപുലയൻ സമുദായ സംഘം പൾസ് ഒക്സി മീറ്ററും സാനിറ്റെയ്സറും സംഭാവന നൽകി
നീലേശ്വരം: തൈകടപ്പുറം പുലയൻ സമുദായ സംഘം തൈക്കടപ്പുറം ഗവണ്മെന്റ് ആശുപത്രിയിൽ പൾസ് ഒക്സി മീറ്ററും സാനിറ്റെയ്സറും സംഭാവന നൽകി.സംഘം പ്രസിഡന്റ് ശ്രീ. അഭിലാഷ് മേലത്തിന്റെ അധ്യക്ഷതയിൽ നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ ശ്രീ.മുഹമ്മദ് റാഫി അവർകൾ ഉപകരണത്തിന്റെ വിതരണ ഉത്ഘാടനം നിർവഹിച്ചു. തൈകടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ശാരദ ഉപകരണങ്ങൾ ഏറ്റുവാങ്ങി.. യോഗത്തിൽ ശ്രീമതി. ബിന്ദു വത്സൻ സ്വാഗതവും ശ്രീമതി പുഷ്പകുമാരി.ഇ നന്ദിയും രേഖപെടുത്തി. ചടങ്ങിൽ ഡോ. ദേവാനന്ദ്, സനീഷ് എൻ കെ, വിവേകാനന്ദൻ കെ,വത്സൻ.കെ, എന്നിവർ സംസാരിച്ചു.